
‘നമുക്കൊരുക്കാം അവർ പഠിയ്ക്കട്ടെ : കാര്യം LMLPS ൽ SFI കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ വിതരണം SFI സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉദ്ഘാടനം ചെയ്തു.

10-08-2023 രാവിലെ 11 മണിയ്ക്ക് കാര്യം സ്കൂളിൽ നടന്ന യോഗത്തിൽ SFI കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ പ്രസിഡന്റ് അർജുൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കാർത്തിക് സ്വാഗതം പറഞ്ഞു.എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് വിഷ്ണു, CPIM കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗം വി സുബ്ബലാൽ,വേണു കുമാരൻ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ,

DYFI ബ്ലോക്ക് പ്രസിഡന്റ് ഷിജി,പ്രധാന അധ്യാപിക മിനി ടീച്ചർ ,പഞ്ചായത്ത് മെമ്പർമാരായ അരുൺ കെ എസ്, ഷാനി എസ് എസ് ആർ ലത കുട്ടികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.


SFI കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി അഫ്‌സാന നന്ദി പറഞ്ഞു.







