കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്‌കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി അത്തപൂക്കള മത്സരം സംഘടിപ്പിച്ചു.

ഫെസ്റ്റ് ഗ്രൗണ്ടിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്മാർ, മെമ്പർമാർ സി ഡി എസ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, ഫെസ്റ്റ് സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു,

17 വാർഡിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.മെഗാ ഷോ, വി സുന്ദരേശൻ പ്രൊഫഷണൽ നാടക മത്സരം, വ്യാപാര വിപണന മേള, വടം വലി,

കുടുംബശ്രീ ഫെസ്റ്റ്, ബഡ്‌സ് ഫെസ്റ്റ്, ഗ്രാമീണം ഓണാരവം 2023, സാംസ്‌കാരിക സമ്മേളനം, ഓർമ്മ കൂടാരം,ഗോൾഡ് പാലസ് ഫാഷൻ നൈറ്റ്‌,

റീൽസ് മത്സരം, മെഹന്ദി ഫെസ്റ്റ്, ടാൽ റോപ് ടേക് ഫെസ്റ്റ് കവി സമ്മേളനം, ഓർമ്മയുടെ രസതന്ത്രം മെഗാ തിരുവാതിര, അമ്യുസ്മെന്റ് പാർക്ക്,

സൂഫി നൈറ്റ്‌, വൈദ്യുത ദീപാലങ്കാരം തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ വിവിധ ദിവസങ്ങളിൽ നടക്കും.

ഒരുമയിൽ വിടരുന്ന സ്നേഹ പൂക്കൾ ഈ മണ്ണിലാകെ പൊഴിച്ചിടാൻ, കഴിഞ്ഞുപോയ കാലത്തിന്റെ കുളിരോർമ്മകൾ വീണ്ടെടുക്കാം.

ഏവരെയും ഫെസ്റ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നു.വിരസമായ ദിനരാത്രങ്ങൾക്ക് ഉത്സവചാരിത ഏകി ഓണക്കാലത്തിന് നിറവ് പകർന്ന് കടയ്ക്കൽ ഗ്രാമ പഞ്ചായത്തും, കടയ്ക്കൽ സാംസ്കാരിക സമിതിയും സംഘടിപ്പിക്കുന്ന

കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മ.ഒന്നിച്ചിരിക്കുമ്പോഴൊക്കെയും നമ്മൾ സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ചുവന്നുതുടുത്ത ചിന്തകൾ ആരെയൊക്കെയോ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്ന ഈ വർത്തമാനകാലത്തിൽ എല്ലാ വിലക്കുകളെയും കാറ്റിൽ പറത്തി വീണ്ടും നമുക്കൊന്നിച്ചിരിക്കാം.

error: Content is protected !!