
കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ പാചക മത്സരം സംഘടിപ്പിച്ചു.

ഫെസ്റ്റ് ഗ്രൗണ്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം മാധുരി സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, പഞ്ചായത്ത് മെമ്പർമാർ,

കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.15 ദിവസം നീണ്ടുനിൽക്കുന്ന കടയ്ക്കൽ ഫെസ്റ്റിൽ വൈവിധ്യങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.കാർഷികോത്സവം

ഗോൾഡ് പാലസ് ഫാഷൻ നൈറ്റ്, റീൽസ് മത്സരം, മെഹന്ദി ഫെസ്റ്റ്, ടാൽ റോപ് ടേക് ഫെസ്റ്റ് കവി സമ്മേളനം, ഓർമ്മയുടെ രസതന്ത്രം മെഗാ തിരുവാതിര,

അമ്യുസ്മെന്റ് പാർക്ക്, സൂഫി നൈറ്റ്, വൈദ്യുത ദീപാലങ്കാരം തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ വിവിധ ദിവസങ്ങളിൽ നടക്കും

ഒരുമയിൽ വിടരുന്ന സ്നേഹ പൂക്കൾ ഈ മണ്ണിലാകെ പൊഴിച്ചിടാൻ, കഴിഞ്ഞുപോയ കാലത്തിന്റെ കുളിരോർമ്മകൾ വീണ്ടെടുക്കാം. ഏവരെയും ഫെസ്റ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നു.

വിരസമായ ദിനരാത്രങ്ങൾക്ക് ഉത്സവചാരിത ഏകി ഓണക്കാലത്തിന് നിറവ് പകർന്ന് കടയ്ക്കൽ ഗ്രാമ പഞ്ചായത്തും, കടയ്ക്കൽ സാംസ്കാരിക സമിതിയും സംഘടിപ്പിക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മ.

ഒന്നിച്ചിരിക്കുമ്പോഴൊക്കെയും നമ്മൾ സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ചുവന്നുതുടുത്ത ചിന്തകൾ ആരെയൊക്കെയോ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്ന ഈ വർത്തമാനകാലത്തിൽ എല്ലാ വിലക്കുകളെയും കാറ്റിൽ പറത്തി വീണ്ടും നമുക്കൊന്നിച്ചിരിക്കാം.







