കെ.എസ്.എഫ്.ഇ. 2022ൽ നടപ്പിലാക്കിയ കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022, ലോ-കീ ക്യാംപയിൻ 2022 എന്നീ ചിട്ടി പദ്ധതികളോടനുബന്ധിച്ച് പ്രഖ്യാപിച്ച സമ്മാനങ്ങൾക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് (ഓഗസ്റ്റ് 9) ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ദി റസിഡൻസി ടവർ കോൺഫറൻസ് ഹാളിൽ നടക്കും.  ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.  കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്. കെ. സനൽ തുടങ്ങിയവർ പങ്കെടുക്കും.

error: Content is protected !!