
കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് കടയ്ക്കൽ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ വാർഷികവും, പ്രതിഭ പുരസ്‌കാരവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

[ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു. സി ഡി എസ് വൈസ് ചെയർപേഴ്സൺ സി ഇന്ദിരാ ഭായി സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ വിമൽ ചന്ദ്രൻ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വേണുകുമാരൻ നായർ, കെ എം മാധുരി,പഞ്ചായത്ത് മെമ്പർമാർ,സി ഡി എസ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും,വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയും സംരംഭകരേയും ചടങ്ങിൽ ആദരിച്ചു






