തൊഴിലാളി സംഗമത്തോടെ കടയ്ക്കൽ ഫെസ്റ്റിന് വർണ്ണാഭമായ ആരംഭം.

20-08-2023 വൈകുന്നേരം 5മണിയ്ക്ക് കടയ്ക്കൽ വിപ്ലവ സ്മാരക സ്‌ക്വയറിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ സാംസ്‌കാരിക സമിതി പ്രസിഡന്റ്‌ ഷിബു കടയ്ക്കൽ അധ്യക്ഷനായിരുന്നു.

സാംസ്‌കാരിക സമിതി സെക്രട്ടറി കെ എസ് അരുൺ സ്വാഗതം പറഞ്ഞു. ഇടുക്കി സബ് കളക്ടർ ഡോ അരുൺ എസ് നായർ IAS തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ വി വേണുകുമാരൻ നായർ, കെ എം മാധുരി, ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ, സംഘാടക സമിതി ജനറൽ കൺവീനർ വി സുബ്ബലാൽ, ചീഫ് കോർഡിനേറ്റർ പി പ്രതാപൻ, മുൻ പഞ്ചയത്ത് പ്രസിഡന്റ്‌മാരായ ആർ എസ് ബിജു, ആർ ലത

സി പി ഐ എം ലോക്കൽ സെക്രട്ടറിമാരായ, അഡ്വ റ്റി എസ് പ്രഫുല്ലഘോഷ്, അഡ്വ റ്റി ആർ തങ്കരാജ്, സി ദീപു, പഞ്ചായത്ത്‌ മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേനാഗംങ്ങ ൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു

. യോഗത്തിൽ സമൂഹത്തിലെ വിവിധ തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന മുതിർന്ന വ്യെക്തികൾക്കും, കടയ്ക്കൽ പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്കും ആദരം നൽകി, പഞ്ചായത്ത്‌ ജനപ്രതിനിധിയായി 25 വർഷം പ്രവർത്തിച്ച ആർ എസ് ബിജുവിന് കളക്ടർ ആദരം നൽകി, കളക്ടർ അരുൺ കുമാറിന് സംഘാടക സമിതിയുടെ ആദരം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ സമ്മാനിച്ചു.കടയ്ക്കൽ വിപ്ലവവും കടയ്ക്കലിന്റെ സാമൂഹിക ചരിത്രവും എന്ന വിഷയത്തിൽ മാസ്റ്റർ മാനവ് റ്റി എസ് സംസാരിച്ചു

.

ഒരുമയിൽ വിടരുന്ന സ്നേഹ പൂക്കൾ ഈ മണ്ണിലാകെ പൊഴിച്ചിടാൻ, കഴിഞ്ഞുപോയ കാലത്തിന്റെ കുളിരോർമ്മകൾ വീണ്ടെടുക്കാം. ഏവരെയും ഫെസ്റ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നു.

വിരസമായ ദിനരാത്രങ്ങൾക്ക് ഉത്സവചാരിത ഏകി ഓണക്കാലത്തിന് നിറവ് പകർന്ന് കടയ്ക്കൽ ഗ്രാമ പഞ്ചായത്തും, കടയ്ക്കൽ സാംസ്കാരിക സമിതിയും സംഘടിപ്പിക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മ.

ഒന്നിച്ചിരിക്കുമ്പോഴൊക്കെയും നമ്മൾ സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ചുവന്നുതുടുത്ത ചിന്തകൾ ആരെയൊക്കെയോ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്ന ഈ വർത്തമാനകാലത്തിൽ എല്ലാ വിലക്കുകളെയും കാറ്റിൽ പറത്തി വീണ്ടും നമുക്കൊന്നിച്ചിരിക്കാം.

ഇവിടെ ആരും ആരെയും മാറ്റിനിർത്തില്ലെന്ന് പോയ കാല അനുഭവത്തിന്റെ ഒളിമങ്ങാത്ത ഓർമ്മകളോടെ വീണ്ടും കുറച്ച് ദിനരാത്രങ്ങൾ.