കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും, കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക, വിപണന വ്യാപാര മേള ബഹു കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ അധ്യക്ഷനായിരുന്നു, ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ ശ്രീജിത്ത് കുമാർ വി പി ശ്രീജിത്ത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു, വ്യാപാര, വിപണന സ്റ്റാളിന്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, KIMSAT ചെയർമാൻ എസ് വിക്രമൻകടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
മേളയുടെ ഭാഗമായി വിപുലമായ കാർഷിക ഉത്പ്പന്നങ്ങളുടെയും, കൃഷി ഉത്പ്പന്നങ്ങളുടെയും വിവിധ സ്റ്റാളുകൾ ഉണ്ട്. ഇവിടെ നിന്നും കർഷകർക്ക് കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാകുംകൂടാതെ കർഷക സമൃദ്ധി കർഷക ചന്തയും പ്രവർത്തിയ്ക്കുന്നു,
കൃഷി വകുപ്പ് കർഷകരിൽ നിന്നും നേരിട്ട് സംഭരിയ്ക്കുന്ന ഉത്പ്പന്നങ്ങൾ സബ്‌സിഡി നിരക്കിൽ ഇവിടെ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകും
.ഈ ചടങ്ങിന്റെ ഭാഗമായി കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിലെ മാതൃകാ കർഷകരെ ചടങ്ങിൽ ആദരിച്ചു.നെൽകർഷകർക്കുള്ള കനക കതിർ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്കാർക്ക് സഹായ വിതരണം, സാന്ത്വനം പദ്ധതി വിതരണം എന്നിവ നൽകി.ബാങ്ക് പ്രസിഡന്റ് പി അശോകൻ നന്ദി പറഞ്ഞു