കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി കെ വേണു ചുമതലയേറ്റു. പാർട്ടി ധാരണ അനുസരിച്ച് രണ്ടരവർഷം വീതമായിരുന്നു ചെയർമാൻഷിപ്പ്.

ഇളമ്പഴന്നൂർ വാർഡ് മെമ്പർ സി പി ഐ (എം) ലെ കടയിൽ സലിം രണ്ടരവർഷം പൂർത്തീകരിച്ച് രാജിവച്ച ഒഴിവിലാണ് വെള്ളാർവട്ടം വാർഡ് മെമ്പറായ സി പി ഐ (എം) ലെ കെ വേണു എതിരില്ലാതെ തിരഞ്ഞെടുത്തത്.

വരണാധികാരിയായ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാർ (കൊട്ടാരക്കര) തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കടയ്ക്കൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും നിലവിൽ എൽ ഡി എഫ് മെമ്പർമാരാണ്,

കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് എം മനോജ്‌ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ എം മാധുരി,പഞ്ചായത്ത്‌ മെമ്പർമാർ, സി ദീപു,പഞ്ചായത്ത്‌ സെക്രട്ടറി സി റോസി എന്നിവർ പങ്കെടുത്തു.