നാട്ടിൽ ഫലവർഗ്ഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ പദ്ധതിയാണ് “നാട്ടുപച്ച.കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിലെ 900 ഗുണഭോക്താക്കൾക്കാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് തൈകൾ വിതരണം ചെയ്തത്.
ഹെഡ് ഓഫീസ്, കാറ്റാടിമൂട്, ആൽത്തറമൂട്, കുറ്റിക്കാട്, കാഞ്ഞിരത്തുംമൂട്, മുക്കുന്നം, കുമ്മിൾ, കാര്യം എന്നീ കേന്ദ്രങ്ങളിൽ വച്ച് ബാങ്ക് ഭരണസമിതി അംഗങ്ങളും, ജനപ്രതിനിധികളും ചേർന്ന് തൈകൾ വിതരണം ചെയ്തു.
ഹെഡ് ഓഫീസിൽ നടന്ന വിതരണം ബാങ്ക് പ്രസിഡന്റ് ഡോ. എം വി മിഥുൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ എൻ ആർ അനിൽ, ഷിബു കടയ്ക്കൽ, ബാങ്ക് ഉദ്യോഗസ്ഥർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.
900 രൂപ വിലവരുന്ന മുന്തിയ ഇനം ഫല വൃക്ഷ തൈകൾ 200 രൂപയ്ക്കാണ് വിതരണം ചെയ്തത്,ചെറുനാരകം,കുരു ഇല്ലാത്ത ഇനം പ്ലാവ് മാഗോസ്റ്റിൻ, മാവ് എന്നീ ഫല വൃക്ഷ തൈകളാണ് വിതരണം ചെയ്തത്, ഇതിനോടൊപ്പം 5 കിലോ വളവും നൽകി.