നാടിന്റെ സ്വാതന്ത്ര്യം കാത്തു സംരക്ഷിക്കണമെന്നും ഭരണഘടനാപരമായി നേടിയ അവകാശങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഇല്ലാതാക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു നേതൃത്വത്തിൽ കടയ്ക്കലിൽ ഫ്രീഡം വിജിൽ ആരംഭിച്ചു.

സി പി ഐ എം ഏരിയ സെക്രട്ടറി എം നസിർ ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ വി സുബ്ബലാൽ, വി വേണുകുമാരൻ നായർ, ആർ എസ് ബിജു, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, ലോക്കൽ സെക്രട്ടറിമാരായ അഡ്വ റ്റി ആർ തങ്കരാജ്, അഡ്വ. പ്രഫുല്ലഘോഷ്, സി ദീപു,ആർ ലത ആർ ശ്രീകുമാർ, വിശ്വംഭരൻ, പഞ്ചായത്ത്‌ മെമ്പർമാർ, ബഹുജനങ്ങൾ പങ്കെടുത്തു

കൊല്ലം ജില്ലയിൽ എല്ലാ പഞ്ചായത്ത് , നഗരസഭാ കേന്ദ്രങ്ങളിലും സംയുക്തമായി സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുക്കും. വർഗീയ ശക്തികളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ ഐക്യവും സാംസ്കാരിക വൈവിധ്യങ്ങളും, ജനാധിപത്യ അവകാശങ്ങളും നിഷേധിക്കുന്ന പ്രവണതയാണ് നടന്നുവരുന്നത് .

ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ ഐക്യം ശക്തിപ്പെടുത്താനാണ് ഫ്രീഡം വിജിൽ നടത്തുന്നത് . വൈകിട്ട് നാല് മുതൽ രാത്രി 12 വരെയാണ് കൂട്ടായ്മ