
ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും DYFI യുടെ നേതൃത്വത്തിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിക്കുന്നു,

ഇതിന്റെ പ്രചാരണാർത്ഥം DYFI കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 3 ജാഥകളാണ് പര്യടനം നടത്തുന്നത്.

കിഴക്കൻ മേഖലാ ജാഥയുടെ ക്യാപ്റ്റൻ അഡ്വ. എസ് ഷബീർ,മാനേജർ ബി ബൈജു,വൈസ് ക്യാപ്റ്റൻമാർ
എം എസ് ശബരീനാഥ്, ദേവിക ആർ എന്നിവരാണ്.പത്തനാപുരം മുതൽ കടയ്ക്കൽ വരെയാണ് കിഴക്കൻ മേഖലയിൽ പര്യടനം.

ഇന്ന് കടയ്ക്കൽ ബ്ലോക്കിൽ ചിതറയിൽ നിന്നാണ് ജാഥ പര്യടനം നടത്തിയത്, ചിതറയിൽ സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ ജാഥ ഉദ്ഘാടനം ചെയ്തു. ചിങ്ങേലി, കടയ്ക്കൽ ടൗൺ, കുറ്റിക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കോട്ടുക്കൽ സമാപിയ്ക്കും.







