DYF1സെക്കുലർ സ്ട്രീറ്റ് കടയ്ക്കലിൽ DYFI അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം MP ഉദ്ഘാടനം ചെയ്തു.കടയ്ക്കൽ ബസ്റ്റാന്റിൽ നടന്ന പൊതു സമ്മേളനത്തിലെ DYFI കടയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ഷിജി അധ്യക്ഷത വഹിച്ചു
ബ്ലോക്ക് സെക്രട്ടറി ഡോ വി മിഥുൻ സ്വാഗതം പറഞ്ഞു, യോഗത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ, സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ, DYFI സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആൻസി, അനന്തലക്ഷ്മി,
പഞ്ചായത്ത് പ്രസിഡന്റുമാരായ എം മനോജ് കുമാർ, കുമാരി സി അമൃത, DYFI ബ്ലോക്ക് ട്രഷറർ ദീപുകൃഷ്ണൻ, ജ്യോത്സ്ന, അഫ്സൽന, എന്നിവർ പങ്കെടുത്തു.
പൊതുയോഗത്തിന് മുന്നോടിയായി കടയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിന്നും ആയിരക്കണക്കിന് യുവജനങ്ങളും,ബഹുജനകളും അണിനിരന്ന റാലി നടന്നു. കടയ്ക്കൽ ഏരിയയിലെ 9 മേഖലാ കമ്മറ്റികൾ ബാനറിനുള്ളിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കടയ്ക്കൽ ബസ്റ്റാന്റ് മൈതാനത്തിൽ എത്തിച്ചേർന്നു.
ഇന്ത്യൻ റിപ്പബ്ലിക് അതിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
വിവിധ മതങ്ങളുടെ ജന്മഭൂമിയായ, വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ മതരാഷ്ട്രമാക്കി പരിവർത്തനം ചെയ്യാനുള്ള സംഘപരിവാർ ഹിന്ദുത്വ ശക്തികളുടെ പദ്ധതികൾ എല്ലാ ക്രൗര്യത്തോടുംകൂടി നടപ്പാക്കുകയാണ്.
സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ 75 വർഷം പിന്നിടുന്ന ഘട്ടത്തിൽ മണിപ്പുരിലും ഹരിയാനയിലും നടക്കുന്ന കലാപങ്ങളും ഏക സിവിൽ കോഡ് നടപ്പാക്കുമെന്നുള്ള പ്രധാനമന്ത്രിയുടെതന്നെ പ്രഖ്യാപനവുമെല്ലാം മതരാഷ്ട്ര നിർമാണ പദ്ധതികളുടെ തുടർച്ചയാണ്.