
കടയ്ക്കൽ ഫെസ്റ്റിന്റെ നോട്ടീസ് ഇടുക്കി സബ് കളക്ടർ ഡോ അരുൺ എസ് നായർ IAS കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാറിന് നൽകി പ്രകാശനം ചെയ്തു.

പ്രകാശന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ വി വേണുകുമാരൻ നായർ, കെ എം മാധുരി, ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ,


സംഘാടക സമിതി ജനറൽ കൺവീനർ വി സുബ്ബലാൽ, ചീഫ് കോർഡിനേറ്റർ പി പ്രതാപൻ, മുൻ പഞ്ചയത്ത് പ്രസിഡന്റ്‌മാരായ ആർ എസ് ബിജു,

ആർ ലത സി പി ഐ എം ലോക്കൽ സെക്രട്ടറിമാരായ, അഡ്വ റ്റി എസ് പ്രഫുല്ലഘോഷ്, അഡ്വ റ്റി ആർ തങ്കരാജ്, സി ദീപു, പഞ്ചായത്ത് മെമ്പർമാർ,നോട്ടീസ് ഡിസൈൻ ചെയ്ത ആർട്ടിസ്റ്റ് ഷിനിൽ കടയ്ക്കൽ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേനാഗംങ്ങ ൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

15 ദിവസം നീണ്ടുനിൽക്കുന്ന കടയ്ക്കൽ ഫെസ്റ്റിൽ വൈവിധ്യങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.കാർഷികോത്സവം,

മെഗാ ഷോ, വി സുന്ദരേശൻ പ്രൊഫഷണൽ നാടക മത്സരം, വ്യാപാര വിപണന മേള, വടം വലി, കുടുംബശ്രീ ഫെസ്റ്റ്, ബഡ്‌സ് ഫെസ്റ്റ്, ഗ്രാമീണം ഓണാരവം 2023, സാംസ്‌കാരിക സമ്മേളനം, ഓർമ്മ കൂടാരം,

ഗോൾഡ് പാലസ് ഫാഷൻ നൈറ്റ്, റീൽസ് മത്സരം, മെഹന്ദി ഫെസ്റ്റ്, ടാൽ റോപ് ടേക് ഫെസ്റ്റ് കവി സമ്മേളനം, ഓർമ്മയുടെ രസതന്ത്രം മെഗാ തിരുവാതിര, അമ്യുസ്മെന്റ് പാർക്ക്, സൂഫി നൈറ്റ്, വൈദ്യുത ദീപാലങ്കാരം തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ വിവിധ ദിവസങ്ങളിൽ നടക്കും.







