
കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ പഞ്ചായത്ത് ഗ്രന്ഥശാല സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ കടയ്ക്കൽ ഫെസ്റ്റ് സംഘടക സമിതി വൈസ് ചെയർമാൻ അഡ്വ റ്റി എസ് പ്രഫുല്ലഘോഷ് അധ്യക്ഷത വഹിച്ചു,

ഗ്രന്ഥശാല നേതൃ സമിതി കൺവീനർ ഷിബു വലിയവേങ്കോട് സ്വാഗതം പറഞ്ഞു.ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊഫ ശിവദാസൻ പിള്ള,താലൂക്ക് ലാബ്രറി കൗൺസിൽ അംഗം, അഡ്വ മോഹൻ കുമാർ, പി പ്രതാപൻ ജയൻ വടക്കേവയൽ എന്നിവർ പങ്കെടുത്തു.





