
ബഡ്‌സ് ഡേ വരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ വൃക്ഷ തൈ നട്ടു,ഒരു മുകുളം’ പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്‌സ് സ്‌കൂളും, കുടുംബശ്രീ ജില്ലാ മിഷനും, പഞ്ചായത്തും ചേർന്നാണ് പഞ്ചായത്ത് വളപ്പിൽ വൃക്ഷ തൈ നട്ടത്.

ബഡ്‌സ് ഡേ വരാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 9 ന് വൃക്ഷ തൈ നടീൽ,11ന് ഭവന സന്ദർശനം എന്നിവ സംഘടിപ്പിച്ചിരിക്കുന്നു.കടയ്ക്കൽ പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ,

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വേണു, സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, പഞ്ചായത്ത് മെമ്പർമാരായ, മർഫി ജെ എം,ഷാനി എസ് എസ്, സബിത, പ്രീജ മുരളി,അനന്തലക്ഷ്മി,അരുൺ കെ എസ്, കടയിൽ സലിം, ആർ സി സുരേഷ്, ബഡ്‌സ് സ്കൂൾ ടീച്ചർമാരായ അനുജ, ആമിന, വർഷ,സി ഇന്ദിരാഭായി,,ബഡ്‌സ് സ്കൂൾ കുട്ടികൾ, ബഡ്‌സ് ജീവനക്കാർ, എന്നിവർ പങ്കെടുത്തു.








