
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം നൂറ് ശതമാനവും ആധാര്‍ അധിഷ്ഠിതമാക്കിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ചടയമംഗലം. നിലവിലുള്ള 32427 തൊഴിലാളികളുടെയും എന്‍ പി സി ഐ മാപ്പിങ് പൂര്‍ത്തിയാക്കി ആധാര്‍ അധിഷ്ഠിത വേതന വിതരണത്തിന് തൊഴിലാളികളെ പ്രാപ്തരാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം ആധാര്‍ അധിഷ്ഠിത വേതന വിതരണ സമ്പ്രദായത്തിലൂടെ മാത്രമേ ഭാവിയില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ സാധിക്കൂ. ഏതെങ്കിലും ഒരു തൊഴിലാളി ഇതിലേക്ക് മാറിയില്ലെങ്കില്‍ ആ പ്രവൃത്തിയിലുള്‍പ്പെട്ട എല്ലാ തൊഴിലാളികളുടെയും വേതന വിതരണത്തെ ബാധിക്കും. കൂടാതെ തൊഴില്‍ ഉറപ്പ് വരുത്തുന്നതില്‍ തടസവും ഉണ്ടാകും. ഈ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമായത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്ധ്യാധരന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അനൂപ് കുമാര്‍, ജോയിന്റ് ബി ഡി ഒ (ഇ ജി എസ്) എസ് കിഷോര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സംസ്ഥാന മിഷന്‍, ജില്ലാ മിഷന്‍, ജനപ്രതിനിധികള്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, മേറ്റുമാര്‍, ബാങ്ക് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.










