നിലവിൽ കൃഷി ചെയ്തു വരുന്ന വിളകൾക്കും പുതിയ വിളകൾ കൂട്ടിച്ചേർത്തും ബഹു വിള-സംയോജിത കൃഷി രീതി അവലംബിച്ചും നടത്തുന്ന ഫാം പ്ലാൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന കൃഷി സ്ഥലങ്ങൾ വിപുലീകരിക്കുന്നതിനു ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ കർഷകർക്ക് ഒരുക്കി നൽകും. ശാസ്ത്രീയ കൃഷി രീതി ഉപയോഗിച്ച് കാർഷിക വരുമാനം വർധിപ്പിക്കലാണ് ലക്‌ഷ്യം. 10 സെന്റ് മുതൽ 2 ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും പുതുതായി കൃഷി ചെയ്യാൻ താത്പര്യമുള്ളവർ എത്രയും വേഗം കൃഷിഭവനുമായി ബന്ധപ്പെടുക.*കൃഷിയിൽ നിന്ന് മുഖ്യവരുമാനം ലഭിക്കുന്നവർ

ശാസ്ത്രീയയന്ത്രവൽക്കരണകൃഷി,നെല്ല് തെങ്ങ് വാഴ പച്ചക്കറി എന്നിവയോടൊപ്പം മറ്റു കൃഷി ചെയ്യുന്നവർ,പശു /ആട് /കോഴി /കൂൺ/തേനീച്ച എന്നിവ ചെയ്യുന്നവർ)

സംയോജിത കൃഷിയിലൂടെ സ്വന്തം വരുമാനം വർധിപ്പിക്കുന്നതിന് കൃഷിക്കാരന് താല്പര്യമുണ്ടെങ്കിൽ അതിനായി ഒരു ഫാം പ്ലാൻ തയ്യാറാക്കി ആയതിന്റെ അടിസ്ഥാനത്തിൽ സബ്‌സിഡി ലഭിക്കുന്നതാണ്.