
യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റി സ്വദേശി ആദർശ് (21) ആണ് മരിച്ചത്.വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്.ആദർശ് ഞായറാഴ്ച അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്.
