
ജ്യോതിദേവ്സ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫോറത്തിന്റെ ലോക പ്രമേഹ സമ്മേളനം സമാപിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു.
മന്ത്രി വി ശിവൻകുട്ടി യങ് റിസർച്ചർ അവാർഡ് മാധുരിമ ബസുവിന് സമ്മാനിച്ചു. ഡോ. എബർഹാർഡ് സ്റ്റാൻഡിൽ, ഡോ. മോഹനൻ നായർ, ഡോ. അരുൺ ശങ്കർ, ഡോ. കെ കെ മനോജൻ, ഡോ.അശോക് കുമാർ ദാസ് (പുതുച്ചേരി), ഡോ.അശ്വിൻ ഡേവിഡ്, ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവർ സംസാരിച്ചു.







