
കൊല്ലം ജില്ലയിലെ പ്രമുഖ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് ബാങ്കുകളിൽ ഒന്നായ തുടയന്നൂർ സർവീസ് സഹകരണ ബാങ്ക് മികച്ച പ്രവർത്തന നേട്ടങ്ങളുമായി 56 വർഷങ്ങൾ പിന്നിടുകയാണ്.

കൊല്ലം ജില്ലയിലെ മികച്ച സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ ഈ വർഷം ബാങ്കിനെ തേടിയെത്തി,കഴിഞ്ഞ നിക്ഷേപ സമാഹരണ, കുടിശ്ശിക നിർമ്മാർജ്ജന ക്യാമ്പയിനുകളിൽ റെക്കോർഡ് നേട്ടം കൈവരിക്കുന്നതിനും ബാങ്കിന് കഴിഞ്ഞു.

ബാങ്കിന്റെ ഇരുപത്തിയേഴാമത് പ്രതിഭോത്സവം 2023 ജൂലൈ 22 ശനിയാഴ്ച പകൽ 3 30 ന് മണ്ണൂർ മക്കാട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും

. എൻ ശ്രീധരൻ വൈദ്യൻ എൻഡോവ്മെന്റ് വിതരണം, വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും.

ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജെ സി അനിൽ അധ്യക്ഷനാകും, വൈസ് പ്രസിഡന്റ് അഡ്വ.ബി ആർ അജിരാജ് സ്വാഗതം പറയും.ഉദ്ഘാടനവും,എൻഡോ മെന്റ് വിതരണവും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും, എസ് എസ് എൽ സി അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരനും,പ്ലസ് ടു അവാർഡ് വിതരണം മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സാം കെ ഡാനിയലും, മറ്റു വിദ്യാഭ്യാസ പുരസ്കാരങ്ങൾ ഇട്ടിവ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി അമൃതയും, സ്കൂൾ തല പുരസ്‌കാരങ്ങൾ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ജെ നജീബത്തും വിതരണം ചെയ്യും..

മുൻ പ്രസിഡന്റ് ജെ എസ് അസ്ലാം അവർകളുടെ ഛായാ ചിത്രം അനാഛാദനം കൊട്ടാരക്കര കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കൊല്ലായിൽ സുരേഷ് നിർവഹിക്കും,

ആശംസകൾ അറിയിച്ചുകൊണ്ട് ഇട്ടിവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗിരിജമ്മ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,ജി ദിനേശ് കുമാർ,ഇട്ടിവ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ബി ബൈജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി എസ് ബീന,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ,ബി എസ് സോളി,ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി പ്രൊഫസർ ബി ശിവദാസൻ പിള്ള , കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) എൻ പി വിനോദ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി ലില്ലിക്കുട്ടി,കെ ഷീജ, എൻ സി പി സംസ്ഥാന സെക്രട്ടറി ആർ കെ ശശിധരൻ പിള്ള,സി പി ഐ തുടയന്നൂർ എൽ സി സെക്രട്ടറി പി ജി ഹരിലാൽ, സി പി ഐ എം ലോക്കൽ സെക്രട്ടറി ബി മുരളീധരൻ പിള്ള കോൺഗ്രസ് തുടയന്നൂർ മണ്ഡലം പ്രസിഡന്റ് ജോബി കാട്ടാമ്പള്ളി,

ബി ജെ പി പ്രസിഡന്റ് ഗിരീഷ് വയല, KCEC സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ജി എസ് പ്രിജിലാൽ, KCEU ഏരിയ സെക്രട്ടറി വി അജയകുമാർ, ഭരണസമിതി അംഗങ്ങളായ ജി രാമാനുജൻപിള്ള, എസ് സോമരാജൻ, ജി ധർമ്മരാജൻ, ജി ആർ ശ്യാംകുമാർ,മനോജ് കുഞ്ഞപ്പൻ,ഷാജഹാൻ എസ്,പി സുനിൽകുമാർ, ഷീല ഡി തമ്പി, അംബികകുമാരി എസ്, എസ് സജിനാ ബീഗംഎന്നിവർ സംസാരിക്കും.ബാങ്ക് സെക്രട്ടറി അനിത എസ് നായർ നന്ദി പറയും.









