സംസ്ഥാത്തെ റോഡുകളിൽ വാഹനങ്ങളുടെ പുതുക്കിയ വേ​ഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് വേ​ഗപരിധി പരിഷ്ക്കരിക്കുന്നത്.സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും എഐ ക്യാമറ പ്രവർത്തനം ആരംഭിച്ചതു കണക്കിലെടുത്താണ് വേ​ഗപരിധി പുതുക്കിയത്.

സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് നിലവിലുള്ളത്. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കാൻ തീരുമാനച്ചതാണ് പ്രധാനമാറ്റം. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി 70 കിലോ മീറ്ററിൽ നിന്ന് 60 മീറ്റർ ആയി കുറച്ചിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോ മീറ്ററാണ് പരിധി. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിൽ ഉള്ള 50 കിലോ മീറ്റർ ആയി തുടരും.

പുതുക്കിയ വേഗപരിധിയും പഴയ വേഗപരിധി ബ്രാക്കറ്റിലും: ആറ് വരി ദേശീയ പാതയിൽ 110 കിലോ മീറ്റർ, നാല് വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം സി റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 90 (85), മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളിൽ 50 (50) എന്നിങ്ങനെ ആയിരിക്കും ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് അനുവദിച്ച വേഗപരിധി
ഒമ്പത് സീറ്റിന് മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് ആറു വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, നാലുവരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി റോഡ്, നാലു വരി സംസ്ഥാന പാത എന്നിവയിൽ 85 (65), മറ്റു സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളിൽ 50 (50) എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. ലൈറ്റ് മീഡിയം ഹെവി വിഭാ​ഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് ആറ് വരി, നാല് വരി ദേശീയ പാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 (65) മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ല റോ​ഡുകളിലും 65 (60) മറ്റ് റോഡുകളിൽ 60 (60) നഗര റോഡുകളിൽ 50 (50) എന്നിങ്ങനെയാണ്.

error: Content is protected !!