
കട്ടാക്കടയിൽ താറാവിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. നെയ്യാർ ഡാം ഫിഷറീസിന് സമീപം പുളിയംകോണം സുകുമാരന്റെ വീട്ടിൽ വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്.വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടതായി വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് പരുത്തിപ്പള്ളി വനംവകുപ്പ് ആർ ആർ ടി അംഗം ബീറ്റ് ഫോറസ്ററ് ഓഫീസർ റോഷ്‌നി എത്തി പിടികൂടുകയായിരുന്നു. രണ്ട് താറാവിനെ വിഴുങ്ങിയ നിലയിലായിരുന്നു.






