ഗ്രന്ഥശാലകള്‍ സാമൂഹത്തില്‍ വെളിച്ചം പകരുന്ന വിവര വിജ്ഞാനകേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍. ഗ്രന്ഥശാലകള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ സഹായം ഗ്രന്ഥശാലകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഉപകരണങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്ത് സൂക്ഷിക്കണം. വയോജനങ്ങള്‍ക്കായി വയോക്ലബ് പദ്ധതിയും ജില്ലയില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ പഞ്ചായത്തിന്റെ 60 ലക്ഷം രൂപ വിനിയോഗിച്ച് 70 ഗ്രന്ഥശാലകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം വിതരണം ചെയ്തത്.