
കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വാച്ചീക്കോണം ജംഗ്ഷന് സമീപം താമസിക്കുന്ന വാമദേവൻ എന്ന ആളുടെ മൃതദ്ദേഹമാണ് മാറിയത്. ബന്ധുക്കൾ രാവിലെ മൃതദേഹം ഏറ്റുവാങ്ങി വീട്ടിൽ എത്തിയതിന് ശേഷമാണ് വാമദേവന്റെ മൃതദേഹമല്ലെന്ന് മനസ്സിലായത്. ഉടൻ കടയ്ക്കൽ ആശുപത്രിയിൽ എത്തി വാമദേവന്റെ മൃതദേഹം കൊണ്ടുപോകുകയുമായിരുന്നു.ബന്ധുക്കളെ കാണിച്ചശേഷമാണ് മൃതദേഹം വിട്ടു നൽകിയതെന്ന് കടയ്ക്കൽ താലൂക്ക് സൂപ്രണ്ട് ഡോക്ടർ ധനുജ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് വാമദേവൻ മരണപ്പെട്ടത്. സംസ്കാര ചടങ്ങുകൾ ഇന്ന് നിശ്ചയിച്ചതിനാൽ ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.






