
വയനാട് മടക്കിമല ഒഴക്കൽകുന്നിലെ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ മുസ്‌ല്യാരുടെ മകൻ സിനാന്‍റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്.രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് സംഭവം. സിനാൻ അടുത്തുള്ള ജനലിലാണ് ഫോൺ വച്ചിരുന്നത്. മൊബൈലിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ടപ്പോൾ ഫോൺ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന്, ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.ഒരു വർഷം മുമ്പ് വയനാട് കമ്പളക്കാട് ടൗണിലുള്ള ഒരു കടയിൽ നിന്ന് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. കുറച്ച് ദിവസങ്ങളായി ഫോൺ ഉപയോഗിക്കുമ്പോൾ ക്രമാതീതമായി ചൂടാകാറുണ്ടായിരുന്നതായും വീട്ടുകാർ പറയുന്നു.






