
ഇടുക്കി ആമക്കണ്ടത്ത് ആറ് വയസുകാരനെ കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. കുട്ടിയുടെ മാതൃസഹോദരി ഭര്‍ത്താവ് ഷാന്‍ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാര്‍ മാമ്ലല ഇരുപതാപറമ്പില്‍ സുനില്‍ കുമാറിന് ( 50) ആണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നാല് കേസുകളിലായി 104 വര്‍ഷത്തെ തടവും കോടതി വിധിച്ചിട്ടുണ്ട്.
അതിര്‍ത്തി തര്‍ക്കവും കുടുംബ വഴക്കുമാണ് ആക്രമണത്തിന് കാരണം. പ്രതിയുടെ ഭാര്യ വേര്‍പിരിഞ്ഞ് താമസിക്കാന്‍ കാരണം ഭാര്യയും സഹോദരിയുമാണെന്ന വിശ്വാസമാണ് കൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. 2021 ഒക്ടോബര്‍ 3ന് പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കയറി അവരെ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തി. പിന്നാലെ ഏഴ് വയസുകാരനായ ചെറുമകനെ അടിച്ചുവീഴ്ത്തി. ഇതിന് ശേഷം 15കാരിയായ മകളെ ഉപദ്രവിക്കുകയായിരുന്നു.










