
ട്രാൻസ്ജെൻഡർ വിഭാഗത്തിന് നഴ്സിങ് മേഖലയിൽ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്സിങ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിങ് കോഴ്സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നഴ്സിങ് മേഖലയിൽ സംവരണം ഏർപ്പെടുത്തുന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഈ സർക്കാർ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. അതിന്റെ തുടർച്ചയായാണ് ആരോഗ്യ രംഗത്തു കൂടി ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.







