
മലയാള സിനിമാ സംഗീതത്തില്‍ കുളത്തുപ്പുഴ രവി എന്ന രവീന്ദ്രന്‍ മാസ്റ്റര്‍ ഒഴിച്ചിട്ട ഇരിപ്പിടം ഇന്നും ശൂന്യം !
മാഷിന്റെ മരണശേഷം ജന്മദേശമായ കുളത്തൂപ്പുഴയിൽ
2009 ജനുവരി 31ന് ഗാനഗന്ധർവൻ യേശുദാസാണ് സ്മാരക മന്ദിരത്തിന് ശില പാകിയത്. പേര് നൽകിയത് ഒ എൻ വി കുറിപ്പുമാഷും .
സംഗീത സംവിധായകൻ രവീന്ദ്രന് ജന്മനാട്ടിൽ സ്മാരകം യാഥാർഥ്യമായി. കുളത്തൂപ്പുഴ ടൗണിനോട് ചേർന്ന് കല്ലടയാറിന്റെ തീരത്ത് നിർമിച്ച ‘രാഗസരോവരം’ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്തു. മലയാള സിനിമയിലെ എക്കാലത്തെയും മഹാനായ സംഗീതജ്ഞനായിരുന്നു രവീന്ദ്രൻ മാസ്റ്ററെന്നും അദ്ദേഹത്തിന് ഉചിതമായ സ്മാരകം ജന്മനാട്ടിൽ ഉയർന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

കുളത്തൂപ്പുഴയിലെ രവീന്ദ്രൻ സ്മാരകം ലോകോത്തരമായി ഉയർത്തുന്നതിന് സർക്കാർ സഹായം നൽകും. മഹത് വ്യക്തികൾക്കുള്ള സ്മാരകങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി അനിൽകുമാർ, എൻ കെ പ്രേമചന്ദ്രൻ എംപി, മുൻ മന്ത്രി കെ രാജു, ശില്‍പ്പി രാജീവ് അഞ്ചൽ, രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭന, നടൻ മധുപാൽ, രാജീവ് ഒ എൻ വി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സെയ്ഫുദീൻ എന്നിവർ സംസാരിച്ചു





