Month: July 2023

അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സർക്കാരിനെ അറിയിക്കാം

സംസ്ഥാന സർക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളു എന്ന് സംസ്ഥാന അക്ഷയ ഡയറക്ടർ അനു കുമാരി അറിയിച്ചു. സർക്കാർ അംഗീകരിച്ച സേവനനിരക്ക് പൊതുജനങ്ങൾക്ക് കാണത്തക്കവിധം എല്ലാ അക്ഷയ…

കേരളത്തിന്റെ മകളായി ജേ ജെം വളരും; മണിപ്പൂരിൽ നിന്നുള്ള വിദ്യാർഥിനിയെ മന്ത്രി വി ശിവൻ കുട്ടി സന്ദർശിച്ചു

തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് എൽ പി എസ് മൂന്നാം ക്ലാസ് വിദ്യാർഥിനിയും മണിപ്പൂർ സ്വദേശിനിയുമായ ജേ ജെമ്മിനെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സന്ദർശിച്ചു. മണിപ്പൂരിലെ പ്രശ്‌ന ബാധിത പ്രദേശത്ത് നിന്നും ബന്ധുക്കളുടെ സഹായത്തോടെയാണ് വിദ്യാർഥിനി കേരളത്തിലെത്തിയത്. ടി…

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2023-24 അധ്യയന വർഷം പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെയും പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ വിവിധ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം peedika.kerala.gov.in ൽ…

ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷ: കണ്ണൂര്‍ ജില്ലക്ക് മികച്ച വിജയം

സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 439 പേരില്‍ 381 പേരും പാസായി. കൊമേഴ്സില്‍ തലശ്ശേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച ഇഷത്തൂല്‍ ഇര്‍ഷാനക്ക് ഫുള്‍…

4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും 3 കുടുബാരോഗ്യ കേന്ദ്രങ്ങൾക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂർ 87%…

മായം ചേർന്ന കറിപ്പൊടികൾ കണ്ടെത്താൻ പരിശോധന വ്യാപകമാക്കണം: നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

വിപണിയിലുള്ള കറിപ്പൊടികളിൽ രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അളവ് നിയമാനുസൃതമാണോ എന്നറിയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകൾ വ്യാപകമാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. കറിപ്പൊടികൾ ഉൾപ്പെടെയുള്ള…

കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ’ കബീര്‍ പിടിയില്‍

കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ കബീര്‍’ പൊലീസ് പിടിയില്‍. താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി ബിഎസ്എൻഎൽ ഓഫീസിന് അടുത്തുള്ള വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് പ്രതി പിടിയിലായത്.ഗൂഡല്ലൂർ ബിതർക്കാട് മേലത്തു വീട്ടിൽ അബ്ദുൽ കബീർ (53) എന്ന…

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം: മുഖ്യമന്ത്രി

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോ​ഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർ​ഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗവുമായി…

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. കാൻസർ ബാധിതനായിരുന്ന അദ്ദേഹം ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത…

സമം ഷോർട്ട് വീഡിയോ/ റീൽസ് മത്സരം

സാംസ്‌ക്കാരിക വകുപ്പിന്റെ “സമം” പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി “’സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം” എന്ന വിഷയത്തിൽ ഷോർട്ട് വീഡിയോ/ റീൽസ് മത്സരം കെ.എഫ്.ഡി.സി സംഘടിപ്പിക്കുന്നു. ഷോർട്ട് വീഡിയോയ്ക്ക് ഒരു ലക്ഷം രൂപയും റീൽസിന് 50,000 രൂപയുമാണ് ഒന്നാം സമ്മാനം. രണ്ട് വിഭാഗത്തിലും…