Month: July 2023

NREGS യൂണിയൻ കടയ്ക്കൽ പഞ്ചായത്ത്‌ സമ്മേളനവും, പ്രതിഭാസംഗമവും

NREGS കടയ്ക്കൽ പഞ്ചായത്ത്‌ സമ്മേളനവും, പ്രതിഭാസംഗമവും സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ രമ്യ അധ്യക്ഷത വഹിച്ചു, NREGS യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആർ എസ്…

കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൻ്റെ അടിത്തറ സഹകരണ മേഖല : മന്ത്രി ജി.ആർ.അനിൽ

കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൻ്റെ അടിത്തറ സഹകരണ മേഖലയെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ 27 മത് പ്രതിഭോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ സാമ്പത്തിക നയങ്ങൾക്ക്…

ജയരാജ്‌ സാർ അന്തരിച്ചു

കടക്കൽ രാഷ്ട്രമന്ദിരം പാരലൽ കോളേജിൽ ദീർഘകാലം മലയാളം ഭാഷാ അധ്യാപകനും കല്ലറ ഗവ. സ്കൂൾ അധ്യാപകനും ആയിരുന്ന ജയരാജ് സർ വിടവാങ്ങി.അദ്ദേഹത്തിൻ്റെ ദീപ്ത സ്മരണയ്ക്ക് മുന്നിൽപ്രണാമം അർപ്പിക്കുന്നു.

AIYF ആൽത്തറമൂട് മേഖലാ പ്രതിഭാ സംഗമം

AIYF ആൽത്തറമൂട് മേഖലാ പ്രതിഭാ സംഗമം സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറിയും, പുനലൂർ എം എൽ എ യുമായ പി എസ് സുപാൽ ഉദ്ഘാടനം ചെയ്തു. 23-07-2913 വൈകുന്നേരം 4 മണിക്ക് ആൽത്തറമൂട്ടിൽ വച്ച് നടന്ന യോഗത്തിൽ AIYF…

ചടയമംഗലം കുരിയോട് ജംഗ്ഷനിൽ കെ എസ് ആർ റ്റി സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

അൽപസമയം മുൻപ് കുരിയോട് നെട്ടേത്തറയിലാണ് അപകടം നടന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ബസ് ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്കിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

കൈക്കൂലി കേസ്: മുൻ സബ് ഇൻസ്പെക്ടർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും

മൂവാറ്റുപുഴ: കൈക്കൂലി കേസിൽ മുൻ (ഗ്രേഡ്) പൊലീസ് സബ് ഇൻസ്പെക്ടർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന മുഹമ്മദ് അഷറഫിനെയാണ് കോടതി ശിക്ഷിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ആണ്…

കൊല്ലം ജില്ലയിൽ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ നടപടി

കൊല്ലം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു.നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് സംബന്ധിച്ച് ചേമ്പറില്‍ ചേര്‍ന്ന വ്യാപാരി വ്യവസായികളുടെ യോഗത്തിലാണ് നിർദ്ദേശം നല്‍കിയത്.വ്യാപാര സ്ഥാപനങ്ങള്‍ അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടി…

ഇടുക്കിയില്‍ ആറ് വയസുകാരനെ കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

ഇടുക്കി ആമക്കണ്ടത്ത് ആറ് വയസുകാരനെ കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. കുട്ടിയുടെ മാതൃസഹോദരി ഭര്‍ത്താവ് ഷാന്‍ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാര്‍ മാമ്ലല ഇരുപതാപറമ്പില്‍ സുനില്‍ കുമാറിന് ( 50) ആണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.…

വെളിച്ചം പദ്ധതിയ്ക്ക് തുടക്കമായി

ഗ്രന്ഥശാലകള്‍ സാമൂഹത്തില്‍ വെളിച്ചം പകരുന്ന വിവര വിജ്ഞാനകേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍. ഗ്രന്ഥശാലകള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍…

അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ചു: രണ്ടാനച്ഛൻ പിടിയില്‍

തിരുവനന്തപുരം: അഞ്ചുവയസ്സുകാരനെ ക്രൂരമർദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. മൈലച്ചിൽ സ്വദേശി സുബിൻ (29) ആണ് പിടിയിലായത്.നെയ്യാറ്റിൻകര ആര്യൻകോടിൽ ആണ് സംഭവം. പാച്ചല്ലൂർ സ്വദേശിയായ വിധവയോടൊപ്പം താമസിച്ചു വരികയായിരുന്നു സുബിൻ. മദ്യലഹരിയിലെത്തിയ ഇയാൾ കുട്ടിയെ കഴിഞ്ഞ ദിവസം മൃഗീയമായി മർദ്ദിക്കുക ആയിരുന്നു. രക്ഷിക്കാൻ…

error: Content is protected !!