DYFI ആൽത്തറമൂട് യുണിറ്റ് പ്രതിഭാ സംഗമം

DYFI ആൽത്തറമൂട് യുണിറ്റ് പ്രതിഭാ സംഗമം

DYFI ആൽത്തറമൂട് യുണിറ്റ് പ്രതിഭാ സംഗമം 2023 ജൂൺ 2 ഞായറാഴ്ച 5 മണിയ്ക്ക് ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആൽത്തറമൂട് മേഖലയിൽ ഇക്കഴിഞ്ഞ SSLC, PLUS 2,പരീക്ഷകളിലും, സ്കൂൾ, യൂണിവേഴ്സിറ്റി…

ഗഞ്ചാവ് വേട്ടയ്ക്കിടെ കടയ്ക്കൽ എസ് ഐ ജ്യോതിഷിനും , സിവിൽ പോലീസ് ഉദ്യോഗസ്ഥനും അടിയേറ്റു.

പുലർച്ചെ കടയ്ക്കൽ പുനയത്ത് ഗഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തിയ എസ് ഐ യും സംഘവും ഒന്നര കിലോ ഗഞ്ചാവുമായി അനക്കുട്ടൻ എന്ന് വിളിക്കുന്ന സജികുമാറിനെ അറസ്റ്റ് ചെയ്തു. ഗഞ്ചാവ് പിടികൂടിയ ചിതറ സ്വദേശി സജി…

ബംഗളൂരുവിൽ ബൈക്ക് അപകടം; കല്ലറ സ്വദേശി മരിച്ചു

ബംഗളൂരുവിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കല്ലറ സ്വദേശി ബൈക്ക് അപടത്തിൽ മരിച്ചു.കല്ലറ വെള്ളംകുടി വന്ദനത്തിൽ അനിൽകുമാറിന്റെയും, സിനിയുടെയും മകൻ ശന്തനു (22)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നെല്ലമംഗലം പോലീസ് സ്റ്റേഷൻ അതിർത്തിയിലായിരുന്നു അപകടം.ബംഗളൂരു ദേഹനള്ളി ആചാര്യ യൂണിവേഴ്സിറ്റി കോളേജിൽ ബി ടെക് വിദ്യാർത്ഥിയായിരുന്നു…

L&H പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ് മാർക്കറ്റിംഗ്- കോ- ഓപ്പറേറ്റീവ് സൊസൈറ്റി സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി.

സംസ്ഥാന തലത്തിൽ മാർക്കറ്റിങ് സഹകരണ രംഗത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ സഹകരണസംഘത്തിനുള്ള അവാർഡ് ലൈവ് സ്റ്റോക്ക് ആൻഡ് ഹോർടികൾച്ചറൽ പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ് മാർക്കറ്റിങ്കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് എസ്. രാജേന്ദ്രൻ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവനിൽ…

മികച്ച സഹകരണ ബാങ്കിനുള്ള സംസ്ഥാന അവാർഡ് കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഏറ്റുവാങ്ങി

സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ബാങ്കിനുള്ള സംസ്ഥാന അവാർഡ് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്നും ബാങ്ക് പ്രസിഡന്റ്‌ ഡോക്ടർ വി മിഥുൻ, സെക്രട്ടറി പി അശോകൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ,…

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും വീട്ടിൽ കൊണ്ടുപോയ മൃതദേഹം മാറി

കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വാച്ചീക്കോണം ജംഗ്ഷന് സമീപം താമസിക്കുന്ന വാമദേവൻ എന്ന ആളുടെ മൃതദ്ദേഹമാണ് മാറിയത്. ബന്ധുക്കൾ രാവിലെ മൃതദേഹം ഏറ്റുവാങ്ങി വീട്ടിൽ എത്തിയതിന് ശേഷമാണ് വാമദേവന്റെ മൃതദേഹമല്ലെന്ന് മനസ്സിലായത്. ഉടൻ കടയ്ക്കൽ ആശുപത്രിയിൽ എത്തി വാമദേവന്റെ മൃതദേഹം…

പ്രമുഖ ഇന്തോ-ഹംഗേറിയൻ റെസ്റ്റോറൻ്റ് “കുർത്തോഷ് ” കൊല്ലത്ത് പ്രവർത്തനം തുടങ്ങി

കൊല്ലം:പ്രമുഖ ഇന്തോ ഹംഗേറിയൻ റെസ്റ്റോറൻ്റ് ബ്രാൻഡ് കുർത്തോഷിൻ്റെ പുതിയ ഔട്ട്ലെറ്റ് കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു.കോർപറേഷൻ ഓഫീസിന് സമീപം എസ്എൻ കോംപ്ലക്സിലാണ് ഔട്ട്ലെറ്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മൂന്നാമത്തെ ഔട്ട്ലെറ്റാണ് കൊല്ലത്ത് തുറന്നത്. കൊച്ചിയിൽ കടവന്ത്ര , കാക്കനാട് എന്നിവടങ്ങളിലാണ് മറ്റു ഔട്ട്ലെറ്റുകൾ…

9 വയസ്സുകാരിയെ പീഡിപ്പിച്ച 63 കാരന് 14 വർഷം കഠിന തടവിന് വിധിച്ച് അതിവേഗ പോക്സോ കോടതി

40000 രൂപയും പിഴയും കോടതി ഇയാൾക്ക് ശിക്ഷയായി വിധിച്ചു. കാട്ടാക്കട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി, പിഴത്തുക അതിജീവിതയ്ക്ക്‌ നൽകണമെന്നും,പിഴ ഒടുക്കിയില്ല എങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു. കൊണ്ണിയൂർ സെന്റ് ത്രേസ്യാസ് സ്കൂളിന്…

പുതുക്കിയ വേ​ഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാത്തെ റോഡുകളിൽ വാഹനങ്ങളുടെ പുതുക്കിയ വേ​ഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് വേ​ഗപരിധി പരിഷ്ക്കരിക്കുന്നത്.സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും എഐ ക്യാമറ പ്രവർത്തനം ആരംഭിച്ചതു കണക്കിലെടുത്താണ് വേ​ഗപരിധി പുതുക്കിയത്. സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് നിലവിലുള്ളത്.…

എപിജെ അബ്ദുൾ കലാം നോളജ് സെന്ററിനും സ്‌പേസ് പാർക്കിനും ശിലയിട്ടു

ഐഎസ്ആർഒ യുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന എപിജെ അബ്ദുൾ കലാം നോളജ് സെന്ററും സ്‌പേസ് പാർക്കും വൈജ്ഞാനിക സമൂഹമായി മാറുന്ന കേരളത്തിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കവടിയാറിൽ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എപിജെ അബ്ദുൾ കലാമിന്റെ…