
ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷാനവാസ് എ .എൻ ന്റെ നേതൃത്വത്തിൽ കടയ്ക്കൽ കാറ്റാടിമൂട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മുൻ അബ്കാരി കേസിലെ പ്രതിയായ കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ കാറ്റാടിമൂട് ചരുവിള പുത്തൻവീട്ടിൽ പാച്ചൻ മകൻ ഡിങ്കൻ എന്ന് വിളിക്കുന്ന 55 വയസുള്ള രാജു എന്നയാളെ 6.5 ലിറ്റർ ചാരായം കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








