
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് (എ.എൻ.എം) സെന്ററുകളിൽ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിങ് ആൻഡ് മിഡ് വൈഫ്സ് കോഴ്സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in ൽ ലഭിക്കും. അപേക്ഷകൾ 31നകം ട്രെയിനിങ് സെന്റർ പ്രിൻസിപ്പലിന് സമർപ്പിക്കണം. വിശദവിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാമെഡിക്കൽ ആഫീസ്, പരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ ലഭിക്കും








