
തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കാണാതായി.കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ പുഴയിൽ വീണത്. സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇവർ.,പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതുകയായിരുന്നു. അൻസിലും പുഴയിലേക്ക് വീണെങ്കിലും രക്ഷപ്പെടുത്തി.






