
കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റേയും, കൃഷിഭവന്റെയും നേതൃത്വത്തിൽകടയ്ക്കൽ കൃഷിഭവനിൽ ഞാറ്റുവേല ചന്തയും കർഷകഗ്രാമ സഭയും 06/07/2023 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചിരിക്കുന്നു.ഞാറ്റുവേല ചന്തയുടെ ഉത്ഘാടനം 06/07/2023 രാവിലെ 10 മണിക്ക് ബഹു കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് കുമാർ അവർകൾ നിർവഹിക്കും.പച്ചക്കറി വിത്ത്, പച്ചക്കറി തൈകൾ, തെങ്ങിൻ തൈ, നാടൻ പച്ചക്കറികൾ, മൂല്യവർധിത ഉത്പന്നങ്ങൾ, ജൈവ വളങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയും ഉണ്ടായിരിക്കും എല്ലാ കർഷക സുഹൃത്തുക്കളും, ജനപ്രതിനിധികളും, കാർഷിക വികസന സമിതി അംഗങ്ങളും നാട്ടുകാരും ഞാറ്റുവേല ചന്തയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കടയ്ക്കൽ ഗ്രാമഞ്ചായത്തും, കൃഷിഭവനും അറിയിക്കുന്നു.






