
എൻ സി സി ദേശീയതലത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഇന്റർ ഡയറക്ടറേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് ഈ വർഷം തിരുവനന്തപുരം ആതിഥേയം വഹിക്കും.രാജ്യത്തെ 17 എൻ സി സി ഡയറക്ടറേറ്റുകളിൽ നിന്നായി 300 എൻസിസി കേഡറ്റുകൾ ഈ മത്സരത്തിൽ പങ്കെടുക്കും, സംസ്ഥാനത്ത് നിന്ന് 16 കേഡറ്റുകൾ ഈ മത്സരത്തിൽ പങ്കെടുക്കും, ജൂലൈ 8 മുതൽ 15 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.വട്ടിയൂർക്കാവിലുള്ള ഷൂട്ടിംഗ് റേഞ്ചിലാണ് കേഡറ്റുകൾ മത്സരത്തിൽ പങ്കെടുക്കുന്നത്.






