
SHOP COS മികവ് 2023 മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലാ ഷോപ്സ് &കൊമേഴ്സ്യൽ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കാരസ്ഥമാക്കിയ കൊട്ടാരക്കര, നെടുവത്തൂർ, കടയ്ക്കൽ, ചടയമംഗലം, കുന്നിക്കോട് ഏരിയകളിലെ ഷോപ്പ് തൊഴിലാളികളുടെ മക്കൾക്ക് അനുമോദനവും, തെഴിലാളികൾക്ക് ആദരവും സംഘടിപ്പിച്ചു.

2023 ജൂലൈ 30 രാവിലെ 11 മണിയ്ക്ക് കൊട്ടാരക്കരയിൽ നടന്ന യോഗം കേരള ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

SHOP COS പ്രസിഡന്റ് അഡ്വ പി സജി അധ്യക്ഷനായിരുന്നു.SHOP COS വൈസ് പ്രസിഡന്റ് എഴുകോൺ സന്തോഷ് സ്വാഗതം പറഞ്ഞു.

തൊഴിലാളികൾക്കുള്ള ആദരവ് കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ് ആർ രമേശ് നൽകി, പുരസ്‌ക്കാര വിതരണവും, മെഡിക്കൽ സഹായ പദ്ധതി ഉദ്ഘാടനവും

മുൻ എം എൽ എ ഐഷാ പോറ്റി യും, ക്ഷേമനിധി ഹെൽപ് സെന്റർ ക്യാപക്സ് ബോർഡ് മെമ്പർ സി മുകേഷും നിർവഹിച്ചു.

ആശംസകൾ അറിയിച്ചുകൊണ്ട് കൊട്ടാരക്കര നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ ബഷീർ, ഹൗസിംഗ് കോ ഓപ്പറേറ്റീവ് കൊട്ടാരക്കര താലൂക്ക് മുൻ പ്രസിഡന്റ് വി രവീന്ദ്രൻ നായർ,

ഷോപ്സ് കോസ് ബോർഡ് മെമ്പർമാരായ ജി ആനന്ദൻ,അഡ്വ ഡി എസ് സുനിൽ, എം ബാബു, ബി വേണുഗോപാൽ, എം ഷാജുദ്ദീൻ,

അഡ്വ ഷൈൻ പ്രഭ, കെ ആർ ശ്രീകുമാർ, ഡി ഷിബു, എസ് വികാസ് ,പി അനീഷ്, കെ ജയൻ എന്നിവർ സംസാരിച്ചു. SHOP COS സെക്രട്ടറി അഖിൽ എസ് ആർ നന്ദി പറഞ്ഞു.

കൊല്ലം ജില്ലയിലെ വാണിജ്യ വ്യാപാര മേഖലയിലെ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനം ലക്ഷ്യമാക്കി കൊല്ലം ജില്ലാ ഷോപ്സ് &കൊമേഴ്സ്യൽ എംപ്ലോയീസ് വെൽഫെയർ സഹകരണ സംഘം എന്ന സഹകരണ സ്ഥാപനം 2019 മുതൽ ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരികയാണ്,

കൊല്ലത്ത് ഹെഡ് ഓഫീസും, കൊട്ടിയം, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി എന്നീ പട്ടണങ്ങളിൽ കളക്ഷൻ സെന്ററുകളും പ്രവർത്തിയ്ക്കുന്നു.








