53 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍  സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി( നൻ പകൽ നേരത്ത് മയക്കം)നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവരെ തെരഞ്ഞെടുത്തു. മഹേഷ് നാരായണൻ (അറിയിപ്പ് ‍) ആണ് മികച്ച സംവിധായകൻ .  കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്)അലൻസിയർ ലോപ്പസ് (അപ്പൻ)എന്നിവർക്ക്  മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു.     സ്വഭാവനടനായി പി  വി കുഞ്ഞികൃഷ്ണനേയും ( ന്നാ താൻ കേസ് കൊട് ) സ്വഭാവനടിയായി ദേവീ വർമ്മ ( സൗദി വെള്ളയ്ക്ക)യേയും തെരഞ്ഞെടുത്തു.   മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം  വിശ്വജിത്ത് എസ് (ഇടവരമ്പ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) എന്നീ  രണ്ട്പേർക്ക് ലഭിച്ചു.സ്ത്രീ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മികച്ച സിനിമയായി ശ്രുതി ശരണ്യയുടെ  ബി 32 – 44  തെരഞ്ഞെടുത്തു.

ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.വാർത്താസമ്മേളനത്തിൽ ചലചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് പങ്കെടുത്തു.

പുരസ്കാരങ്ങൾ:

ജനപ്രിയും കലാമൂല്യവുംഉള്ള സിനിമ – ന്നാ താൻ കേസ് കൊട്

നവഗത  സംവിധായകൻ –ഷാഹി കബീർ( ഇലവീഴാ പുഞ്ചിറ).

മികച്ച കുട്ടികളുടെ ചിത്രം പല്ലൊട്ടി 90സ്  കിഡ്സ് (സംവിധാനം

വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ – സൗദി വെള്ളയ്ക്ക

മേക്കപ്പ്ആര്‍ട്ടിസ്റ്റ്- റോണക്സ്  സേവിയർ – ഭീഷ്മപർവ്വം

ശബ്ദമിശ്രണം- അജയൻ അടാട്ട്  – ഇലവീഴാ പൂഞ്ചിറ

ഡബ്ബിംഗ് (ആൺ)- ഷോബി തിലകൻ ( പത്തൊമ്പതാം നൂറ്റാണ്ട്)

ഡബ്ബിംഗ് (പെൺ)–പൗളി വിൽസൻ( സൗദി വെളളയ്ക്ക)

കലാസംവിധാനം- ജേ്യാതിഷ് ശങ്കർ – ന്നാ താൻ കേസ് കൊട്

ചിത്രസംയോജകന്‍- നിഷാദ് യൂസഫ് – തല്ലുമാല

ഗായിക-മൃദല വാര്യർ – പത്തൊമ്പതാം  നൂറ്റാണ്ട് 

ഗായകന്‍- കപിൽ കപിലൻ – പല്ലൊട്ടി 90സ്  കിഡ്സ്

സംഗീതസംവിധായകന്‍  എം ജയചന്ദ്രൻ – ന്നാ താൻ കേസ് കൊട്

സംഗീതസംവിധായകന്‍- എം ജയചന്ദ്രൻ – മയിൽപീലി ഇളകുന്നു കണ്ണാ.. പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ

ഗാനരചയിതാവ്- റഫീഖ് അഹമ്മദ് – വിഡ്ഡികളുടെ മാഷ്

തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – രാജേഷ്കുമാർ ആർ  – ഒരു തെക്കൻ തല്ലുകേസ്

തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ – ന്നാ താൻ കേസ് കൊട്

ക്യാമറ- മനീഷ് മാധവൻ(ഇലവീഴാ പൂഞ്ചിറ)

കഥ-കമൽ കെ എം – പട