
മണിപ്പൂരിൽ ക്രൈസ്തവർക്ക് എതിരായിട്ടുളള കലാപത്തിനെതിരെ എൽ ഡി എഫ് പ്രധിഷേധം. സംഘ പരിവാർ കേന്ദ്ര -മണിപ്പൂർ സംസ്ഥാന സർക്കാരുകളുടെ മൗനാനുവാദത്തോടെമണിപ്പൂരിൽ നടത്തുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെയാണ് കടയ്ക്കലിൽ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ നടന്ന യോഗം CPI M സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എൽ ഡി എഫ് ചടയമംഗലം മണ്ഡലം കൺവീനർ അഡ്വ. ആർ ഗോപാലകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു, CPI M കൊല്ലം ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു,സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ,

സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ് ബുഹാരി,സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ഡി രാജപ്പൻ നായർ, cpi ജില്ലാ എക്‌സിക്യുട്ടീവ് അംഗം അഡ്വ സാം കെ ഡാനിയേൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,

പഞ്ചായത്ത് പ്രസിഡന്റ്‌മാരായ എം എസ് മുരളി, എം മനോജ് കുമാർ, CPI മണ്ഡലം സെക്രട്ടറി ജെ സി അനിൽ, ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് രാജധാനി മോഹൻദാസ്, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ആർ കെ ശശിധരൻ,
സുബ്ബലാൽ,പി പ്രതാപൻ, ജെ നജീബത്ത്,കേരള കോൺഗ്രസ് ചടയമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ശശിധരൻ പിള്ള,എന്നിവർ പങ്കെടുത്തു

.പ്രതിഷേധ കൂട്ടായ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ അഭിവാദ്യ പ്രകടനങ്ങൾ നടന്നു.








