കുമ്മിൾ ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടം ശിലാസ്ഥാപനം 2023 ജൂലൈ 21 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുമ്മിൾ പി എച്ച് സി ഗ്രൗണ്ടിൽ വച്ച് കേരള ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ,കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എസ് രാധിക, സുധിൻ കടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി രജിതകുമാരി, KIMSAT, ചെയർമാൻ എസ് വിക്രമൻ, സിപിഐ എം കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ, സിപിഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ, ഡിസിസി മെമ്പർ അഹമ്മദ് കബീർ, പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണപിള്ള, ക്ഷേമ കാര്യ കമ്മിറ്റി ചെയർപേഴ്സൺ ആർ ബീന, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ റസീന,CPI M ലോക്കൽ സെക്രട്ടറി ഡി അജയൻ, CPI ലോക്കൽ സെക്രട്ടറി ഇ വി ജയപാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ എം ഇർഷാദ്, വാർഡ് മെമ്പർ ജ്യോതി എം എസ്,പഞ്ചായത്ത് അംഗങ്ങളായ എം എസ് സുമേഷ്, കെ കെ വത്സ കുമ്മിൾ ഷമീർ, ബി എച്ച് നിഫാൽ, എൽ രജികുമാരി, പി ശശികുമാർ, വി ശാലിനി, CDS ചെയർപേഴ്സൺ എസ് ഷീലാകുമാരി എന്നിവർ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലൗജി എം നായർ നന്ദി പറയും.

വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കുമ്മിൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം ഭൂമിയിൽ കെട്ടിടം സ്ഥാപിക്കുന്നതിനായി കുമ്മൾ ഗ്രാമപഞ്ചായത്ത് 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വാങ്ങാൻ തീരുമാനിച്ചു, ഭൂമി വാങ്ങാൻ വേണ്ടിവന്ന തുകയായ 40 ലക്ഷത്തി എഴുപത്തി എണ്ണായിരത്തി ഇരുന്നൂറ്റി പതിനേഴ് (40,78,217) രൂപയിൽ പതിനാല് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ (14,25000) പഞ്ചായത്ത് ഫണ്ടും, ബാക്കി ബഹുജനങ്ങളിൽ നിന്നും സംഭാവനയായി വാങ്ങാനും തീരുമാനിച്ചു.

ഈ തുക നാട്ടിലെ ജനങ്ങളിൽ നിന്നും ഭരണ സമിതിയുടെ നേതൃത്വത്തിൽ സമയ ബന്ധിതമായി സമാഹരിച്ച് ഭൂമി വാങ്ങി,ഈ ഭൂമിയിൽ ഒരുകോടി നൽപ്പത്തി മൂന്ന് ലക്ഷം(1,43,00000) രൂപയുടെ പുതിയ ആശുപത്രി കെട്ടിടമാണ് നിർമ്മിക്കുന്നത്.

error: Content is protected !!