
KSRTC ഉദ്യോഗസ്ഥരും, അംഗീകൃത യൂണിയൻ പ്രതിനിധി സംഘവും ചേർന്ന് ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അധികാരികളുമായി ചർച്ച നടത്തിയതിന്റെ ഫലമായി SM ഓഫിസിന്റെ താക്കോൽ പഞ്ചായത്ത് അധികാരികൾ KSRTC യ്ക്ക് കൈമാറി തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ ഓഫീസും, പരിസരവും വൃത്തിയാക്കി,

സ്റ്റേഷൻ മാസ്റ്ററെ സ്ഥിരമായി നിയമിച്ചു KSRTC യുടെ സർവീസ് പ്രവർത്തനങ്ങൾ സുഗമാക്കുന്നതിനോടൊപ്പം, ഈ ഓഫീസ് എൻക്വയറി കൗണ്ടറായി കൂടി പ്രവർത്തിച്ചാൽ യാത്രക്കാർക്ക് കൂടുതൽ പ്രയോജന പ്രദമാകുമെന്നാണ് യാത്രക്കാരുടെ പക്ഷം.

കൺട്രോളിംഗ് ഇൻസ്പെക്ടർ സുരേഷ്, യൂണിയൻ പ്രതിനിധികളായ പ്രദീപ്, രഞ്ജിത്, അനിൽകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.







