
കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജന ക്ഷമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2023 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. A4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ ഓഗസ്റ്റ് 16-ന് വൈകിട്ട് അഞ്ചിനു മുൻപായി ലഭിക്കണം. എൻട്രികൾ അയയ്ക്കുന്ന കവറിന് മുകളിൽ ‘കേരളോത്സവം 2023 ലോഗോ’ എന്ന രേഖപ്പെടുത്തണം. വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം-43. ഫോൺ: 0471-2733139, 2733602.









