![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-02-04-at-7.43.40-AM-1024x237.jpeg)
കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് – അംശദായ അദാലത്ത് സംസ്ഥാന തല ഉദ്ഘാടനവും വിദ്യാഭ്യാസ ആനുകൂല്യ വിതരണവും നടത്തി.
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-07-07-at-6.37.39-PM-1024x678.jpeg)
കൊല്ലം കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്ത ശേഷം നാളിതു വരെ അംശദായം അടയ്ക്കാത്തവരെ കണ്ടെത്താനും, അവരുടെ അംശദായം കൃത്യമാക്കുവാനും, അംഗത്വത്തിന് അർഹതയില്ലാത്തവരുണ്ടെങ്കിൽ അവരെ ഒഴിവാക്കുന്നതിനുമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും ക്ഷേമ നിധി അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു.
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-07-07-at-6.37.39-PM-1-1024x448.jpeg)
ബോർഡ് ചെയർമാൻ ശ്രീ.കെ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡയറക്ടർ ബോർഡ് അംഗം അഡ്വ.പി.സജി സ്വാഗതം ആശംസിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി.ഷൈലജ, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, INTUC ജില്ലാ ജനറൽ സെക്രട്ടറി എസ് നാസറുദ്ദീൻ, ഷോപ്സ് യൂണിയൻ CITU ജില്ലാ സെക്രട്ടറി ജി. ആ നന്ദൻ, BMS സംസ്ഥാന കൗൺസിൽ അംഗം പരിമണം ശശി, UTUC ജില്ലാ സെക്രട്ടറി റ്റി.കെ.സുൽഫി,
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-07-07-at-6.37.39-PM-2-1024x473.jpeg)
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.ഷാജഹാൻ, ഡയറക്ടർ ബോർഡ് അംഗം കെ.എം. ലെനിൻ തുടങ്ങിയവർ സംസാരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷമീം അഹമ്മദ് കൃതജ്ഞത രേഖപ്പെടുത്തി.
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-06-28-at-8.17.48-PM-1004x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2022-10-27-at-2.42.49-PM-1-787x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-06-03-at-8.28.42-AM-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-02-03-at-2.22.51-PM-3-1-1024x245.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-05-02-at-10.25.25-AM-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-05-24-at-10.26.40-AM-1024x1018.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-05-31-at-7.19.50-PM-1024x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-06-06-at-8.12.59-PM-1024x1024.jpeg)