
സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ നൽകിയതിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവ കൂട്ടിച്ചേർക്കുന്നതിനും നീറ്റ് യു.ജി. സ്‌കോർ സമർപ്പിക്കുന്നതിനുമുള്ള അവസരം ജൂലൈ 13 വൈകുന്നേരം 4 വരെ നീട്ടി. കീം 2023 മുഖേന എൻജിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷ നൽകിയവർക്ക് ആവശ്യമുള്ള പക്ഷം മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കാം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക.






