
പുലർച്ചെ കടയ്ക്കൽ പുനയത്ത് ഗഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തിയ എസ് ഐ യും സംഘവും ഒന്നര കിലോ ഗഞ്ചാവുമായി അനക്കുട്ടൻ എന്ന് വിളിക്കുന്ന സജികുമാറിനെ അറസ്റ്റ് ചെയ്തു. ഗഞ്ചാവ് പിടികൂടിയ ചിതറ സ്വദേശി സജി കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് മുക്ക് സ്വദേശി നിഫാൽ ആണ് ഗഞ്ചാവ് തനിക്ക് തന്നതെന്ന് അറിയിച്ചത്. ഇതിനെ തുടർന്ന് എസ് ഐ ജ്യോതിഷും, സംഘവും പുലർച്ചെ നിഫാലിന്റെ വീട്ടിൽ പോയി ഗഞ്ചാവ് പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ വിലങ്ങ് വയ്ക്കുന്നതിനിടലാണ് പ്രതിയും, ഭാര്യയും ചേർന്ന് പോലീസിനെ ആക്രമിയ്ക്കുകയായിരുന്നു.സിവിൽ പോലീസ് അഭിലാഷിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന എസ് ഐ ജ്യോതിഷിനെ തലക്കടിച്ചു





