കുടുബശ്രീയുടെ ഇരുപത്തി അഞ്ചാം വാർഷികാഘോഷം കടയ്ക്കൽ പഞ്ചായത്തിലെ പന്തളംമുക്ക് വാർഡിൽ സമുചിതമായി നടത്തി.

1998 മെയ്‌ 17 ന് മലപ്പുറത്ത് രൂപംകൊണ്ട കുടുംബശ്രീ 25 വർഷം പൂർത്തിയാക്കി കുടുംബശ്രീ പ്രസ്ഥാനം സ്ത്രീ ശാക്തീകരണത്തിന്റെ ലോക മാതൃകയാണ്.

കടയ്ക്കൽ പഞ്ചായത്ത്‌: പന്തളംമുക്ക് വാർഡ് ADS വാർഷികവും പ്രതിഭ സംഗമവും നടന്നു.09-07-2023 ഞായറാഴ്ച 2 മണിയ്ക്ക് വാലുപച്ച ശിശുമന്ദിരത്തിൽ നടന്ന ചടങ്ങ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു

.ADS ചെയർപേഴ്സൺ ദിവ്യ അധ്യക്ഷത വഹിച്ചു. ADS അംഗം ലീല സ്വാഗതം പറഞ്ഞു. ADS സെക്രട്ടറി ദീപ റിപ്പോർട്ട് അവതരിപ്പിച്ചു.

യോഗത്തിൽ വാർഡ് മെമ്പർ പ്രീതൻ ഗോപി CDS ചെയർപേഴ്സൺ രാജേശ്വരി, സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം പി അശോകൻ,സൈലബീവി എന്നിവർ പങ്കെടുത്തു

.പന്തളംമുക്ക് വാർഡിൽ നിലവിൽ 20 കുടുംബശ്രീ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു,കൂടാതെ4 JLG ഗ്രൂപ്പുകളും,3 സംരംഭങ്ങളും പ്രവർത്തിയ്ക്കുന്നു. 92 ലക്ഷം രൂപയാണ് വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ സമ്പാദ്യം

SSLC, PLUS 2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.K ഫോണിന്റെ വാർഡിലെ ആദ്യത്തെ കണക്ഷൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൈമാറി.

മുതിർന്ന കുടുംബശ്രീ അംഗങ്ങളെയും രാജേശ്വരി ആദരിച്ചു.സംരംഭകരെ കടയ്ക്കൽ സർവ്വീസ്സഹകരണ ബാങ്ക് സെക്രട്ടറി പി അശോകൻ ആദരിച്ചു.