
കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റേയും, കൃഷിഭവന്റെയും നേതൃത്വത്തിൽ കടയ്ക്കലിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെയും, കർഷക ഗ്രാമ സഭയുടെയും ഉത്ഘാടനം 06/07/2023 രാവിലെ 10 മണിക്ക് ബഹു കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് കുമാർ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ആർ ശ്രീജ,കൃഷി ഓഫിസർ ശ്രീജിത്ത് കുമാർ വി. പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ,സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ വേണുകുമാരൻ നായർ,കെ എം മാധുരി,

പഞ്ചായത്ത് മെമ്പർമാരായ , കെ വേണു, റീന,സബിത, ശ്യാമ,ഷാനി, കൃഷി അസിസ്റ്റന്റ്മാരായ രവിലാൽ ആർ ദീപു ആർ എസ്, ഷെമീന ബീവി, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പച്ചക്കറി വിത്ത്, പച്ചക്കറി തൈകൾ, തെങ്ങിൻ തൈ, നാടൻ പച്ചക്കറികൾ, മൂല്യവർധിത ഉത്പന്നങ്ങൾ, ജൈവ വളങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയും ഇവിടെ ഉണ്ടായിരിന്നു.







