
അക്കാദമിക രംഗം മെച്ചപ്പെടുത്താൻ PTA യുടെ ഇടപെടൽ, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, തനതായി പി റ്റി എ യുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനം, കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും പി റ്റി എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ ,

SSLC, PLUS 2 വിജയശതമാനം ഉയർത്താനുള്ള ഇടപെടലുകൾ എന്നിവ കൂടി പരിഗണിച്ചാണ് സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തിയത്.

അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഗവ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ സർക്കുലറിൽ സ്കൂളിന്റെ പരാമർശംവും അവാർഡ് കമ്മറ്റി പരിഗണിച്ചു.ഹരിത റിയാലിറ്റി ഷോ സീസൺ 3 ൽ സ്കൂൾ മൂന്നാം സ്ഥാനത്തെത്തി,കൂടാതെ കൊല്ലം ജില്ലാ റവന്യൂ കാലോത്സവത്തിൽ ഒന്നാം സ്ഥാനത്ത് എത്താനും സ്കൂളിന് കഴിഞ്ഞു.

കഴിഞ്ഞ SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് വാങ്ങിയ കേരളത്തിലെ ഒന്നാമത്തെ സർക്കാർ സ്‌കൂളാണ് കടയ്ക്കൽ GVHSS.

ഹയർ സെക്കന്ററി വിഭാഗത്തിൽ കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള സ്‌കൂളുകൂടിയാണിത്, കഴിഞ്ഞ VHSC പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച കേരളത്തിലെ പത്ത് സർക്കാർ സ്‌കൂളുകളിൽ ഒന്നെന്ന നേട്ടവും സ്വന്തമാക്കി.

പ്രസിഡന്റ് അഡ്വ റ്റി ആർ തങ്കരാജിന്റെ നേതൃത്വത്തിലുള്ള PTA കമ്മറ്റിയുടെ മാതൃകാപരമായ പ്രവർത്തനത്തോടൊപ്പം സ്കൂൾ ജീവനക്കാരും പ്രവർത്തിച്ചത് കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നേട്ടം സ്‌കൂളിനെ തേടിയെത്തിയത്.

21 അംഗ PTA യുടെ പ്രസിഡന്റ് അഡ്വ റ്റി ആർ തങ്കരാജും, വൈസ് പ്രസിഡന്റ് മനോജുമാണ്.മദേഴ്സ് PTA യുടെ പ്രസിഡന്റ് പ്രിയയും, സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ ചെയർമാൻ വികാസുമാണ്. പൂർവ്വ വിദ്യാർത്ഥി ഫോറത്തിന്റെ പ്രസിഡന്റ് വി സുബ്ബാലാൽ, സെക്രട്ടറി കടയ്ക്കൽ ഷിബു എന്നിവരാണ്.

സ്കൂൾ പ്രിൻസിപ്പാളായി എ നജീമും, ഹെഡ്മാസ്റ്ററായി റ്റി വിജയകുമാറും,VHSC പ്രിൻസിപ്പാളായി റജീന പ്രവർത്തിക്കുന്നു.












