
കുട്ടികൾക്കായി കവിതയുടെ വസന്തമൊരുക്കി കേരളത്തിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കട.

കടയ്ക്കൽ ഗവ യുപി എസി ന് ഇനി സ്വന്തമായി മുഖപത്രം. “സ്പന്ദനം” എന്ന് പേരിട്ടിരിക്കുന്ന പത്രത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവി മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്തു.

കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന ചടങ്ങ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം മാധുരി, വാർഡ് മെമ്പർ ജെ എം മർഫി, വിദ്യാർത്ഥികൾ,അധ്യാപകർ,പി റ്റി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു

ഒട്ടനവധി വൈവിധ്യങ്ങളായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചുവരാറുള്ളത്..വായന ദിനത്തിൽ പുസ്തക വണ്ടിയുമായി കുട്ടികൾ വീടുകളിലേയ്ക്ക് പോയിരുന്നു.

ഈ ചടങ്ങിൽ വച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും നടന്നു. ഹരിത വിദ്യാലയം,സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ജെ ആർ സി,സ്കൗട്ട് ആൻഡ് ഗൈഡ്സ്,നല്ല പാഠം,സീഡ്, വിദ്യാരംഗം കലാസാഹിത്യവേദി, സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,പ്രവർത്തിപരിചയ ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്,

ശാസ്ത്രരംഗം, സയൻസ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,ഗണിതശാസ്ത്ര ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ചിത്രകല ക്ലബ്ബ് റോഡ് സുരക്ഷാ ക്ലബ്ബ്, വിമുക്തി ഫിലാറ്റലി ക്ലബ്ബ്, ഐടി ക്ലബ്ബ്, എന്നിവയാണ് ഈ സ്കൂളിൽ ഇന്ന് ഉദ്ഘാടനം ചെയ്തത്.







