
വിരസമായ ദിനരാത്രങ്ങൾക്ക് ഉത്സവചാരിത ഏകി ഓണക്കാലത്തിന് നിറവ് പകർന്ന് കടയ്ക്കൽ സാംസ്കാരിക സമിതിയുടെയും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് വീണ്ടും…
ഒന്നിച്ചിരിക്കുമ്പോഴൊക്കെയും നമ്മൾ സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ചുവന്നുതുടുത്ത ചിന്തകൾ ആരെയൊക്കെയോ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്ന ഈ വർത്തമാനകാലത്തിൽ എല്ലാ വിലക്കുകളെയും കാറ്റിൽ പറത്തി വീണ്ടും നമുക്കൊന്നിച്ചിരിക്കാം.
ഇവിടെ ആരും ആരെയും മാറ്റിനിർത്തില്ലെന്ന് പോയ കാല അനുഭവത്തിന്റെ ഒളിമങ്ങാത്ത ഓർമ്മകളോടെ വീണ്ടും കുറച്ച് ദിനരാത്രങ്ങൾ.
കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടക്കൽ ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം നാളെ (13-7-2023) വ്യാഴാഴ്ച വൈകിട്ട് 4 30ന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാറിന്റെ അധ്യക്ഷതയിൽ നടക്കും.

എല്ലാ നാട്ടുകാരും പങ്കെടുക്കണമെന്ന് കടയ്ക്കൽ ഗ്രാമപഞ്ചായത്തും, കടയ്ക്കൽ സാംസ്‌കാരിക സമിതിയും അറിയിച്ചു.







